ബിഹാറിലെ നീറ്റ് പുനഃപരീക്ഷ തട്ടിപ്പിന് ആള്‍മാറാട്ടം നടത്തിയ കേസില്‍ 24 പേര്‍ പിടിയിലായി. 40 ലക്ഷം രൂപയുടെ ഇടപാടു നടന്നെന്നും സോവര്‍ ഗ്യാങ്ങ് സംഘമാണ് അറസ്റ്റിലായതെന്നും പൊലീസ് അറിയിച്ചു.

അറസ്റ്റിലായവരില്‍ 5 മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നു. ബയോമെട്രിക്ക് പരിശോധന ചുമതലയിലുള്ള ഉദ്യോഗസ്ഥരും പിടിയിലായി.

ബിഹാറില്‍ ആള്‍മാറാട്ടം നടത്തിയ ഒന്‍പത് പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. യുപിയില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ഥിയില്‍ നിന്ന് സിംകാര്‍ഡും പഴയ ചോദ്യപേപ്പറും കണ്ടെത്തി.