നിര്‍മിതബുദ്ധിയും റോബോട്ടുകളും മനുഷ്യന്റെ ജോലി ഇല്ലാതാക്കുമോ എന്ന ലോകമെമ്പാടുമുള്ള ചര്‍ച്ചകള്‍ക്കിടയില്‍ ചരിത്രപരമായ പ്രഖ്യാപനവുമായി പ്രമുഖ റോബോട്ടിക്സ് സ്റ്റാര്‍ട്ടപ്പായ 'ഫിഗര്‍ എ.ഐ'. ഈ കമ്പനിയില്‍ മനുഷ്യ ജീവനക്കാരുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ റോബോട്ടുകള്‍ 'ജോലി' ചെയ്യുന്നുണ്ടെന്ന് ഫിഗര്‍ എ.ഐ സി.ഇ.ഒ ബ്രെറ്റ് ആഡ്‌കോക്ക് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ട്വിറ്ററിലൂടെ 'ഹെഡ്കൗണ്ട് വേഴ്സസ് റോബോട്ടുകള്‍' എന്ന ഗ്രാഫും പങ്കുവെച്ചു. പെട്ടികളില്‍ അടുക്കിവെച്ചിരിക്കുന്ന ഡസന്‍കണക്കിന് ഹ്യൂമനോയിഡ് റോബോട്ടുകളുടെ ചിത്രം പങ്കുവെച്ച് 'പവര്‍ ഓണ്‍' എന്നും അദ്ദേഹം കുറിച്ചു.
2022 മുതല്‍ 2026 ന്റെ രണ്ടാം പാദത്തോടെ ഏകദേശം 740ല്‍ എത്തിനില്‍ക്കുകയുമാണ് റോബോട്ടുകളുടെ എണ്ണം. എന്നാല്‍ മനുഷ്യ ജീവനക്കാരുടെ എണ്ണം 2022 മുതല്‍ നിലവില്‍ 650 മുതല്‍ 660 വരെ മാത്രമാണ്. ചുരുക്കത്തില്‍, മനുഷ്യരേക്കാള്‍ വളരെ വേഗത്തിലാണ് ഫിഗര്‍ എ.ഐയില്‍ റോബോട്ടുകള്‍ തസ്തികകള്‍ കീഴടക്കുന്നത്. വരും നാളുകളില്‍ ഈ വ്യത്യാസം ഇനിയും വര്‍ധിക്കുമെന്നാണ് ഗ്രാഫിന്റെ സൂചനകള്‍ നല്‍കുന്നത്.

